News

വിദ്യാർത്ഥികളിൽ കൗതുകമുണർത്തി ചാന്ദ്രദിനത്തിൽ

തിരുവമ്പാടി :ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ. ജൂലൈ 21, ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിലെ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് ‘പൊന്നമ്പിളി ‘ ഹെഡ്മിസ്ട്രസ്, സെലിൻ തോമസ്. കെ. പ്രകാശനം ചെയ്തു.

ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രദിന സന്ദേശം, ക്വിസ് മത്സരം, ഉപഗ്രഹ മാതൃക നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, വീഡിയോ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. അമ്പിളി മാമനെക്കുറിച്ചുള്ള കവിത, ഡാൻസ്, പ്രസംഗം, ചാന്ദ്രികനുമായുള്ള സംവാദം തുടങ്ങിയ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. അധ്യാപകരായ എബി ദേവസ്യ, ജെസ്റ്റിൻ പോൾ, റീനു സ്കറിയ, ആലീസ്. വി. തോമസ്, ജുമാന ഹസീൻ ദീപ എൻ. ജെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com