
കണ്ണോത്ത് സെന്റ് ആന്റണീസ് എൽ.പി &യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.
ചാന്ദ്രദിനമായ ജൂലൈ 21ന് സ്കൂളിൽ കുട്ടികൾ നിർമ്മിച്ചു വന്ന ചാന്ദ്രദിന മോഡലുകൾ , ചാന്ദ്രദിന പോസ്റ്ററുകൾ, പതിപ്പുകൾ എന്നിവയുടെ പ്രദർശനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി.സയൻസ് ക്ലബ് കൺവീനർമാരായ സിമി തോമസ്, പ്രിയ തോമസ്, ജിൽസ ദേവസ്യ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് മത്സരം,അമ്പിളി കവിതകൾ ആലാപനം, ചാന്ദ്രദിന പ്രസംഗം എന്നീ മത്സരങ്ങളും കുട്ടികളുടെ വിവിധ ചാന്ദ്രദിന കലാപരിപാടികളും സംഘടിപ്പിച്ചു.



