LOCAL NEWS

ജെ.ആർ.എഫ് ജേതാവ് എയ്ഞ്ചൽ മരിയയെ ആദരിച്ചു.

തിരുവമ്പാടി:കഴിഞ്ഞ മാസം നടന്ന യുസിജി നെറ്റ് അഖിലേന്ത്യ പരീക്ഷയിൽ ഉന്നത വിജയം നേടി അസിസ്റ്റൻറ് പ്രൊഫസർ യോഗ്യതയും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പും കരസ്ഥമാക്കിയ (ജെ.ആർ.എഫ്) തിരുവമ്പാടി പുന്നക്കൽ സ്വദേശിനി എയ്ഞ്ചൽ മരിയയെ തിരുവമ്പാടി സാംസ്കാരിക സൗഹൃദവേദി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ഉപഹാരസമർപ്പണം നടത്തി. വർക്കിങ്ങ് ചെയർമാൻ എ അബുബക്കർ മൗലവി അധ്യക്ഷനായിരുന്നു. സെക്രട്ടറി സുന്ദരൻ എ പ്രണവം,കെ.ടി. സെബാസ്റ്റ്യൻ,അസീസ് ആലങ്ങാടൻ , ഡോ. ബെസ്റ്റി ജോസ്,ടി.കെ. മുസ്തഫ എന്നിവർ പങ്കെടുത്തു.പുന്നക്കുന്നേൽ അജു എമ്മാനുവലിന്റെയും ബീന അജുവിന്റെയും മകളാണ്. .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com