
നെല്ലിപ്പൊയിൽ :മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ജ്ഞാനദീപം ക്വിസ് മത്സരം സംഘടിപ്പിച്ചു .സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ പ്രിൻസി സിജു, ജാസ്മിൻ സൂരജ് ,അഞ്ജലി ജോസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹെഡ് മിസട്രസ് ആൻസി തോമസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .അധ്യാപകരായ ജോയ് ജോർജ് ,ഷബീർ കെ പി , സി. ജീന തോമസ് എന്നിവർ നേതൃത്വം നൽകി.



