
ചാത്തമംഗലം: ചാത്തമംഗലം ആർഇസി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് ലഹരിക്കെതിരെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത്. വളണ്ടിയർമാരുടെ കലാപരമായ കഴിവുകൾ സമൂഹ നന്മയ്ക്കുതകുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നാടറിയാം എന്ന പരിപാടിയുടെ ഭാഗമായി കട്ടാങ്ങൾ ബസ്റ്റാൻഡിലാണ് പരിപാടി അരങ്ങേറിയത്.
മാവൂർ ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിച്ച ചടങ്ങ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. മാവൂർ ക്ലസ്റ്റർ കോഡിനേറ്റർ സില്ലിബി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കവിത എൻ ടി സന്ദീപ് ഹർഷൻ ശുഹൈബ് കെടി തുടങ്ങിയവർ സംസാരിച്ചു. അമൽ ഭാസ്കർ,ദിയ കെ എം, തീർത്ഥ, അർച്ചന, അവനിക, നന്ദന ഉണ്ണി തുടങ്ങിയവർ പൂതപ്പാട്ടിൽ പങ്കെടുത്തു.



