LOCAL NEWSNews

വയനാട് മണ്ഡലത്തിലെ റോഡ് വികസനത്തിന് രാഹുൽ ഗാന്ധി എം. പി സമർപ്പിച്ച 145 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക്‌ കേന്ദ്ര സർക്കാരിന്റെ അംഗീകാരം.

മുക്കം :വയനാട് പാർലമെൻറ് മണ്ഡലത്തിൽ റോഡ് വികസനത്തിന് രാഹുൽ ഗാന്ധി എം. പി സമർപ്പിച്ച 145 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക്‌ കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചു. വയനാട് പാർലമെന്റ്‌ മണ്ഡലത്തിൽ
സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ (CRIF) ഉൾപ്പെടുത്താൻ അർഹതയുള്ള 15 പ്രധാന റോഡുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതുമരാമത്ത് വകുപ്പിന് 2021 ഒക്ടോബർ മാസം 11 ന് അയച്ചിരുന്നു. ഇതിൽ 10 റോഡുകൾ ഉൾപ്പെടുത്തി 2022 മാർച്ച് 29 ന് പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഗതാഗത വകുപ്പിന് പ്രപ്പോസൽ സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി എം.പി വയനാട് പാർലമെന്റ്‌ മണ്ഡലത്തിലെ റോഡുകൾക്കുള്ള 145 കോടി അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും ഈ റോഡുകളുടെ വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാം എന്ന ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നു.

കേരള സർക്കാർ സമർപ്പിച്ച 69 റോഡുകളിൽ 30 റോഡുകൾക്കാണ്‌ അനുമതി ലഭിച്ചത്. അതിൽ 10 റോഡുകൾ വയനാട് മണ്ഡലത്തിലാണ്. വയനാട് പാർലമെൻറ് മണ്ഡലത്തിൽ CRIF പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കുന്നതിന് രാഹുൽ ഗാന്ധി എം. പി നൽകിയ റോഡുകളിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ച റോഡുകളും തുകയും താഴെ പറയും പ്രകാരമാണ്.

1 . കാവുമന്ദം – മാടക്കുന്ന് – ബാങ്ക്കുന്ന് റോഡ് 12. KM, 15 കോടി

  1. പനമരം – നെല്ലിയമ്പം- നടവയൽ -വെലിയമ്പം റോഡ്.11.2 KM,15 കോടി
  2. ബേഗൂർ – തിരുനെല്ലി റോഡ് 10 KM,12 കോടി
  3. സുൽത്താൻ ബത്തേരി- കട്ടയാട് -പഴുപ്പത്തൂർ റോഡ് 14.1 KM,18 കോടി
  4. മുള്ളൻകൊല്ലി-പാടിച്ചിറ കബനിഗിരി -മരക്കടവ്- പെരിക്കല്ലൂർ റോഡ് 13.4 KM,15 കോടി 6.വെള്ളമുണ്ട – വരാമ്പറ്റ – പന്തിപ്പൊയിൽ -പടിഞ്ഞാറത്തറ റോഡ്, 12 KM,15 കോടി
  5. ചെന്നലോട്-ഊട്ടുപാറ റോഡ്,12 KM,15 കോടി
  6. മലപ്പുറം ജില്ലയിലെ പെരകമണ്ണ-കുഴിയംപറമ്പ് റോഡ് & കാവനൂർ-വടക്കുമല-കാരപ്പറമ്പ് റോഡ്,11 KM,13 കോടി

9.വണ്ടൂർ -കാളികാവ് റോഡ്& വണ്ടൂർ ബൈപാസ്സ് റോഡ് 12 KM,12 CR

  1. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി -ശാന്തിനഗർ -കോടഞ്ചേരി – പുലിക്കയം -വലിയകൊല്ലി -പുല്ലൂരാംപാറ – പള്ളിപ്പടി റോഡ് 12 KM,15 കോടി.

145 കോടി വയനാട്‌ മണ്ഡലത്തിൽ എത്തിക്കാൻ രാഹുൽ ഗാന്ധി എം. പി നടത്തിയ ഇടപെടലുകളുടെ നാൾവഴികൾ

11-10-2021
വയനാട് നിയോജക മണ്ഡലത്തിലെ CRIF-ൽ ഉൾപ്പെടുത്താൻ അർഹതയുള്ള 15 റോഡുകളുടെ പട്ടിക രാഹുൽ ഗാന്ധി M.P PWD സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീ. ദിലീപ് ലാൽ GS-ന് സമർപ്പിച്ചു.

29-03-2022
കേരള സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച പദ്ധതി ലിസ്റ്റിൽ രാഹുൽ ഗാന്ധി എം പി സമർപ്പിച്ച 15 റോഡുകളിൽ 10 എണ്ണം ഉൾപ്പെടുത്തി.

19-05-2022
10 റോഡുകൾക്ക്‌ 145 കോടി അനുവദിക്കുന്നത് വേഗത്തിലാക്കാൻ റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്ക് രാഹുൽ ഗാന്ധി എംപി വീണ്ടും കത്ത് നൽകി. മന്ത്രിയുമായി സംസാരിച്ചു.

20-07-2022
മുഴുവൻ 145 കോടിക്കും കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി. കേരളത്തിന് മൊത്തം 506.14 കോടി അനുവദിച്ചതിൽ 145 കോടിയും വയനാട് മണ്ഡലത്തിൽ. അനുവദിക്കപ്പെട്ട ദൂരമായ 403.25 കിലോമീറ്ററിൽ 119.7 കിലോ മീറ്റർ റോഡും വയനാട് മണ്ഡലത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com