
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന അസംബ്ലിയിൽ ചാന്ദ്ര മനുഷ്യൻ മുഖ്യാതിഥിയായി എത്തിയത് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. അധ്യാപകരായ എൽസമ്മ അഗസ്റ്റിൻ, ക്രിസ്റ്റീന അഗസ്റ്റിൻ, ട്രീസ മേരി എന്നിവരും വിദ്യാർത്ഥികളും ചാന്ദ്രദിനാശംസകൾ നേർന്നു.
വിദ്യാർത്ഥികൾ ചാന്ദ്രദിനപ്പാട്ട് അവതരിപ്പിച്ചു. തുടർന്ന് ഡോക്യമെന്ററി പ്രദർശനവും വിവിധ മൽസരങ്ങളും സ്കൂളിൽ നടത്തി. വിദ്യാർത്ഥികൾത്തന്നെ നിർമ്മിച്ച റോക്കറ്റുകളുടെയും സാറ്റലൈറ്റുകളുടെയും മോഡലുകളും ചാർട്ടുകളും പോസ്റ്ററുകളും മികച്ച നിലവാരം പുലർത്തി. സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷപരിപാടികൾക്ക് അധ്യാപകരായ സിൻസി സെബാസ്റ്റ്യൻ, പിന്റോ തോമസ്, അഖില ബെന്നി എന്നിവർ നേതൃത്വം നൽകി.



