
തിരുവമ്പാടി – സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ സഹകരണത്തോടെ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ മുഖ്യാതിഥി ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ് സമാധാനത്തിന്റെ സന്ദേശമായ പ്രാവിനെ പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു.ഓയിസ്ക സംഘടിപ്പിച്ച ചിത്രരചന വിജയികളായ മേരി നിവേദ, ദേവീ കൃഷ്ണ, അളകനന്ദ കെ.എ ,എയ്ഞ്ചൽ എബ്രഹാം എന്നിവരെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. പ്രധാനധ്യാപകൻ സുനിൽ പോൾ, തങ്കച്ചൻ മുട്ടത്ത് കെ. റ്റി സെബാസ്റ്റ്യൻ, .ജോസ്ഫ്രാൻസിസ് .സണ്ണി തോമസ് എന്നിവർ സംസാരിച്ചു. അധ്യാപകരായ സി. ആൻസ് മരിയ ,സ്വപ്ന ജോസഫ് ,ഷോളി ജോൺ , എന്നിവർ നേതൃത്വം നൽകി



