LOCAL NEWSNews

കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ; ഏകദിന പരിശീലനം സംഘടിപ്പിച്ചു

തിരുവമ്പാടി: എസ് സി/എസ് ടി വിഭാഗക്കാർ, തീരദേശ നിവാസികൾ, തോട്ടം തൊഴിലാളികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾ, വയോജനങൾ, യുവതി യുവാക്കൾ എന്നിവർക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ എഫ് എൻ എച്ച് ഡബ്ലിയു ഏകദിന പരിശീലനം തിരുവമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർ പേഴ്സൺ ഷിജി ഷാജി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണo നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, പഞ്ചായത്തംഗങ്ങളായ ബിന്ദു ജോൺസൺ, ലിസി സണ്ണി എന്നിവരും സംസാരിച്ചു.

പരിശീലന പരിപാടിയിൽ എല്ലാ വാർഡിൽ നിന്നും ഉള്ള ജാഗ്രതാ സമിതി അംഗങ്ങളും, സി ഡി എസ് അംഗങ്ങളും പങ്കെടുത്തു. പരിപാടിയിൽ ആരോഗ്യം, പോഷകാഹാരം, ശുചിത്വം, ലഹരി ഉപയോഗം എന്നി വിഷയങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.

സ്നേഹിതാ സർവീസ് പ്രൊവൈഡർമാരായ ജെസീന എം, കമ്മ്യൂണിറ്റി കൗൺസിലർമാർ ശുഭാമണി, ഇന്ദു കൃഷ്ണ, എന്നിവർ ക്ലാസ് നയിച്ചു. സി ഡി എസ് അംഗം നീന സാജു നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com