
ആനക്കാംപൊയിൽ:സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടനം കുന്നമംഗലം ബി ർ സി പരിശീലകൻ ഹാഷിദ് കെ. സി നിർവഹിച്ചു.
ഹിന്ദി ഭാഷയുടെ പ്രാധാന്യം കാണിക്കുന്ന പോസ്റ്ററുകൾ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. ദേശീയ ഭാഷ അനായാസേന സ്വായത്തമാക്കുവാനുള്ള രീതികൾ കഥയിലൂടെയും, പാട്ടിലൂടെയും, കളികളികളിലൂടെയും ഉദ്ഘാടനം നടത്തിയ ഹാഷിദ് വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു. അധ്യാപകൻ എബി ദേവസ്യ ചടങ്ങിൽ നന്ദി അറിയിച്ചു.



