പ്രകൃതി മനോഹരമായ തിരുവമ്പാടി മണ്ഡലത്തിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

മുക്കം: പ്രകൃതി മനോഹരമായ തിരുവമ്പാടി മണ്ഡലത്തിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുക്കം ഫെസ്റ്റ് 2024 സമാപന ദിവസം സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
ആളുകൾ ഒത്തുകൂടാനുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. ജനങ്ങളെ ഏതെല്ലാം തരത്തിൽ ഭിന്നിപ്പിക്കാൻ പറ്റും എന്ന് ദുഷ്ട ശക്തികൾ ആലോചിക്കുന്ന കാലം ആണിത്. കേരളത്തിൽ ഒതുകൂടാനുള്ള ഇടങ്ങൾ ഇല്ലാതെ ആവുകയാണ്. വിദേശ രാജ്യങ്ങളിൽ പാലങ്ങൾ പോലും ആളുകൾക്ക് ഒത്തുകൂടാനും കലാപരിപാടികൾ അവതരിപ്പിക്കാനും ഒക്കെയുള്ള വേദികൾ ആയി മാറുന്നു. ആ രീതിയിൽ ടൂറിസം വകുപ്പ് ചിന്തിച്ചതിൻ്റെ ഭാഗമായാണ് നാട്ടിലെ പാലങ്ങൾ ദീപാലങ്കൃതമാക്കാൻ തീരുമാനിച്ചത്. മുക്കം കടവ് പാലം ഈ രീതിയിൽ അലങ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരു വനന്തപുരത് മൂന്നു പാലങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി യിട്ടുണ്ട്.
വെള്ളക്കാർ നാട്ടുകാരെ ഭിന്നിപ്പിക്കാൻ ശ്രമിച്ച കാലത്ത് പോലും ഐക്യത്തോടെ നിന്ന ചരിത്രമാണ് മുക്കത്തിന് ഉള്ളത്. ആ ചരിത്രമാണ് മുക്കം ഫെസ്റ്റിലൂടെ ആവർത്തിക്ക പ്പെടുന്നത്; മന്ത്രി പറഞ്ഞു
ഇഎംഎസ് ഹോസ്പിറ്റല് ബ്രോഷർ പ്രകാശനം മന്ത്രി നിർവഹിച്ചു. ഫെസ്റ്റിൽ KMCT സംഘടിപ്പിച്ച അറിവിന് സമ്മാനം എന്ന ക്വിസ്സ് മത്സരത്തിൻ്റെ നറു ക്കെടുപ്പു മന്ത്രിയും ലിൻ്റോ ജോസഫ് എംഎൽഎ, ഡോ. നവാസ് എന്നിവർ നിർവഹിച്ചു.
ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. നവാസ്, തങ്കച്ചൻ മാതാളി ക്കുന്നേൽ, നൗഷാദ് സമതലം എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി നവാസ്, നഗരസഭ ചെയർമാൻ പി ടി ബാബു, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്റ്റാൻഡിങ് ചെയർമാൻ വി പി ജമീല, ടി പി രാജീവ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജന കൺവീനർ വി കെ വിനോദ് സ്വാഗതവും വർക്കിംഗ് കൺവീനർ പി പ്രശോഭ് കുമാർ നന്ദിയും പറഞ്ഞു.



