INFORMATIONLOCAL NEWSNews

കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം

കോഴിക്കോട് : ബി.ജെ.പി.യുടെ നേതൃത്വത്തിൽ 20-ന് മുതലക്കുളം മൈതാനത്തുനിന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പദയാത്രയ്ക്കായി നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടകര, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ, എലത്തൂർ, നടക്കാവ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ബി.ഇ.എം. സ്കൂളിന് മുമ്പിൽ ആളുകളെ ഇറക്കി സ്റ്റേഡിയം ജങ്ഷൻ പുതിയറവഴി മോഡേൺ ബസാറിലേക്ക് പോകണം. ബാലുശ്ശേരി, കക്കോടി, മലാപ്പറമ്പ്, കാരപ്പറമ്പ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ മുതലക്കുളത്ത് ആളുകളെ ഇറക്കി കല്ലായി വഴി മോഡേൺ ബസാറിലേക്ക് പോകണം.

മുക്കം, കൊടുവള്ളി, കുന്ദമംഗലം, മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ പൂതേരി ക്വാർട്ടേഴ്സിന് സമീപം ക്രൈം ബ്രാഞ്ച് ഓഫീസിന് മുൻവശം ആളുകളെ ഇറക്കി പാളയംവഴി മോഡേൺ ബസാറിലേക്കും മാങ്കാവ്, മീഞ്ചന്ത ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ മാനാഞ്ചിറ എസ്.ബി.ഐ. യുടെ അടുത്ത് ആളുകളെ ഇറക്കി സി.എച്ച്. ഓവർബ്രിഡ്ജ് ബീച്ച് വഴി മോഡേൺ ബസാറിലേക്കും പോവണമെന്നും സിറ്റി ട്രാഫിക് നിർദേശം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com