LOCAL NEWSTHIRUVAMBADY

സ്വകാര്യ ബസ്സുകൾ പുന്നക്കലിലേക്ക് ട്രിപ്പ് മുടക്കൽ പതിവായി;കാരണം കെഎസ്ആർടിസി

തിരുവമ്പാടി :സ്വകാര്യ ബസ്സുകൾ പുന്നക്കലിലേക്ക് ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു.സ്വകാര്യ ബസിനു മുന്നിൽ സമയ വ്യത്യാസം ഇല്ലാതെ കെഎസ്ആർടിസി ബസ്സുകൾ യാത്രക്കാരുമായി പോകുന്നത് സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ ആകുന്നു.

കളിയാംമ്പുഴ പാലം പൊളിച്ചത് മുതൽ ആനക്കാംപൊയിൽ നിന്നും തിരിച്ചും പുന്നക്കൽ വഴി കടന്നു പോകുന്ന കെഎസ്ആർടിസി ബസ്സുകൾ ആണ് ഇതിന് കാരണമെന്നാണ് ബസ് ജീവനക്കാരും മുതലാളിമാരും പറയുന്നത്.

കെഎസ്ആർടിസി ബസ്സുകൾ പുന്നക്കൽ ബോർഡ് വെച്ചാണ് ഇപ്പോൾ അനധികൃതമായി സർവീസ് നടത്തുന്നത് ഇത് കാരണം സ്വകാര്യ ബസ്സുകൾക്ക് യാത്രക്കാരെ കിട്ടാതെയായി.

പുന്നക്കൽ മേലെ അങ്ങാടിയിൽ നിന്നും എടുക്കുന്ന സ്വകാര്യ ബസ് മിനിറ്റുകളുടെ വ്യത്യാസത്തിൽ കെഎസ്ആർടിസി യാത്രക്കാരെ കയറ്റി താഴെയങ്ങാടിയിൽ നിന്നും പോകുമ്പോൾ സ്വകാര്യ ബസ്സുകളിൽ യാത്രക്കാർ ഇല്ലാതെയായി.
9 ബസ്സുകൾക്കാണ് പുന്നക്കലിലേക്ക് പെർമിറ്റ് ഉള്ളത് നിലവിൽ രണ്ട് ബസ്സുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

സ്കൂൾ തുറന്നാലും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തില്ല എന്നുള്ള കടുത്ത നിലപാടിലാണ് ബസ് ജീവനക്കാരും മുതലാളിമാരും.
പുന്നക്കലിൽ ഉള്ള ജനങ്ങൾ ഒന്നടങ്കം ഇതിനുവേണ്ടി ശക്തമായ നിലപാട് എടുക്കണമെന്നും കെഎസ്ആർടിസി അധികൃതരുമായി ചർച്ച നടത്തി ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് ഇവർ എൻ്റെ തിരുവമ്പാടി വാർത്തകളോട് പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com