
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വേഗം നാൽപ്പതിന കർമ്മ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമത്തിനായി നടപ്പാക്കിയ ഒപ്പം പദ്ധതിയുടെ ഭിന്നശേഷി ചലന- പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായി കഴിഞ്ഞ വർഷം കേരള വികലാംഗ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുകയും ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോക്ടർമാർ നിർദ്ദേശിച്ച ചലന സഹായ ഉപകരണങ്ങളും കുട്ടികൾക്ക് പഠന സഹായ ഉപകരണങ്ങളുമാണ് വിതരണം ചെയ്തത്. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിൽ ഇതിനായി ഗ്രാമ പഞ്ചായത്ത് വകയിരുത്തിയത്.



