
നെല്ലിപ്പൊയില്‍: നെല്ലിപ്പൊയില്‍, ചെമ്പുകടവ്, കൂരോട്ടുപാറ, കണ്ടപ്പൻചാല്‍ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നെല്ലിപ്പൊയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം ഭരണ സമിതിയോഗം ആവശ്യപ്പെട്ടു.
പുലിയുടെയും മറ്റു വന്യമൃഗങ്ങളും സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ അവയെ പിടിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്. വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്നും യോഗം ആരോപിച്ചു.
ഭരണസമിതി യോഗത്തില്‍ സംഘം പ്രസിഡന്‍റ് വിൻസെന്‍റ് വടക്കേമുറിയില്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ജയിംസ് കിഴക്കുംകര, സ്കറിയ പടിഞ്ഞാറ്റ മുറിയില്‍, മോളി തോമസ്, റോസിലി ജോർജ്, സംഘം സെക്രട്ടറി മനു തോമസ് എന്നിവർ പ്രസംഗിച്ചു.



