LOCAL NEWSNews

കെ.എസ്‌.ഇ.ബി. കുന്ദമംഗലം ഓഫീസ്‌ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു

കുന്ദമംഗലം: കെ.എസ്‌.ഇ.ബി.യുടെ കുന്ദമംഗലം സെക്ഷന്‍ ഓഫീസും സബ്‌ ഡിവിഷന്‍ ഓഫീസും മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുന്ദമംഗലം മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാം നിലയില്‍ അനുവദിച്ച സ്‌ഥലത്ത്‌ പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം പി.ടി.എ. റഹീം എം.എല്‍.എ. നിര്‍വഹിച്ചു. .കെ.എസ്‌.ഇ.ബി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എന്‍.എസ്‌. ബിന്ദു അധ്യക്ഷയായി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുല്‍ക്കുന്നുമ്മല്‍, ബ്ലോക്ക്‌ മെമ്പര്‍ ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ ഷൈജ വളപ്പില്‍, ബൈജു ചോയിമഠത്തില്‍, പി. കൗലത്ത്‌, നജീബ്‌ പാലക്കല്‍, ഷമീറ അരീപ്പുറം, അസിസ്‌റ്റന്റ്‌ എഞ്ചിനീയര്‍ ടി. അജിത്‌, ഒ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്‌.ഇ.ബി. അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പ്രസാദ്‌ കുട്ടന്‍ സ്വാഗതവും അസിസ്‌റ്റന്റ്‌ എഞ്ചിനീയര്‍ കെ.ടി അജ്‌മല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com