LOCAL NEWSMUKKAMNews

മുക്കം-താഴക്കോട് ഗവൺമെന്റ് എൽ.പി സ്കൂൾ വാർഷികം ‘ചിലങ്ക’ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.

മുക്കം: മുക്കം-താഴക്കോട് ഗവൺമെന്റ് എൽ.പി സ്കൂൾ വാർഷികം ‘ചിലങ്ക’ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉത്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഉബൈദുള്ള ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജയതി ടീച്ചർ സ്വാഗതം പറഞ്ഞു.

നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി, നഗരസഭാ കൗൺസിലർ പ്രജിത പ്രദീപ്, മുക്കം എ.ഇ.ഒ ദീപ്തി, സ്കൂൾ വികസനസമിതി ചെയർമാൻ മാംപൊയിൽ ഗോവിന്ദൻകുട്ടി, വൈസ് ചെയർമാൻ യൂനുസ് പുത്തലത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ ഏവി സുധാകരൻ മാസ്റ്റർ, കെ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മീന റിപ്പോർട്ട് അവതരിപ്പിച്ചു. ഖൈറുന്നിസ നന്ദി രേഖപ്പെടുത്തി.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപരിപാടികൾ അരങ്ങേറി. വിവിധ മേഖലകളിൽ ഈ വർഷം നേട്ടമുണ്ടാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com