
പുല്ലൂരാംപാറ: മലബാർ സ്പോർസ് അക്കാദമി പുല്ലരാംപാറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 5- മത് മനോജ് മാത്യു മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് നാളെ (10.03.2024) വൈകുന്നേരം 6 മണിക്ക് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.
പുല്ലുരാംപാറ എസ് ജെ എസ് എച്ച് എസ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഏകദിന വോളി മേളയിൽ കേരള വോളിബോളിലെ പ്രമുഖ താരങ്ങൾ വിവിധ ടീമുകൾക്കായി തങ്ങളുടെ മാസ്മരിക പ്രകടനം കാഴ്ചവെക്കുന്നു. ഒന്നാം സ്ഥാനക്കാർക്ക് ട്രോഫിയും സ്റ്റെല്ലാ മേരീസ് കൂടരഞ്ഞി നൽകുന്ന 15,000 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും ഫോഗി മൗണ്ടൻ അഡ്വഞ്ചർ പാർക്ക് നൽകുന്ന 10,000 രൂപ ക്യാഷ് അവാർഡും സമ്മാനിക്കുന്നു.



