
കൂടരഞ്ഞി : ഉൾപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിൽ ഗ്രീൻസിന്റെ വനിതാ വിങ് വനിതാദിനത്തിൽ ഡ്രൈവിംഗ് ചലഞ്ച് നടത്തി. സ്ത്രീകൾക്ക് പൊതുനിരത്തുകളിലൂടെ വാഹനങ്ങൾ ഓടിക്കാനുള്ള ധൈര്യവും സുരക്ഷിതത്വവും പകരുന്ന ഡ്രൈവിംഗ് ചലഞ്ച് പരിപാടിയുടെ ഉദ്ഘാടനം മൗണ്ടെൻ അഡ്വഞ്ചർ റെയ്സർ മീര ഹാരീസ് നിർവ്വഹിച്ചു. ജെമി ഷിജോ അധ്യക്ഷത വഹിച്ചു.
സൗമ്യ ജയേഷ്, സുസ്മിത റോയി, ഷൈല ടോമി, റീജ ജേക്കബ്, ജിഷ സിൽവിൻ, സൂര്യ ജിയോ, ഷൈനി ജോസഫ്, ടെസ്സി ജോളി, തങ്കമ്മ ജോയി, ഡായന ബാബു, ലൗലി രാജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതകൾ കാറുകൾ സ്വയം ഓടിച്ച് കൂടരഞ്ഞിയിൽ നിന്നും തുഷാരഗിരിയിലേക്ക് “സമത്വത്തെ മുറുകെ പിടിക്കാം” സന്ദേശ യാത്രയും നടത്തി.



