
കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 13 പുകവലി വിരുദ്ധ ദിനത്തിൽ പുകവലി ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഗ്രീൻസ് പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. വാദി റഹ്‌മ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. സന്തോഷ് സ്കറിയ ബോധവത്കരണ ക്ലാസ്സ് എടുത്തു. ടോമി പ്ലാത്തോട്ടം, പി ടി ഹാരീസ്, അഡ്വ.ജിമ്മി ജോർജ്, ജോളി കാരിക്കട്ടിൽ, സാജു വേലിക്കകത്ത്, രാജൻ ചൂരകോട്ടിൽ, സജി കാക്കക്കൂട്ടുങ്കൽ, ദീപേഷ് കൃഷ്ണൻ , പി കെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



