LOCAL NEWS

തീരപ്രദേശത്ത് ഉളളവരും വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് :ലിന്റോ ജോസഫ് എംഎൽഎ

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവമ്പാടി:മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.വനത്തിൽ മഴ ശക്തമായതോടെ പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്.തീരപ്രദേശത്ത് ഉളളവരും വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ അറിയിച്ചു.വിനോദ സഞ്ചാരികൾ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.പുഴയിലും വെള്ളക്കെട്ടുകളിലും ആരും ഇറങ്ങരുത്.

പുതുപ്പാടി,കോടഞ്ചേരി,തിരുവമ്പാടി,കൂടരഞ്ഞി,കാരശ്ശേരി,കൊടിയത്തൂർ പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും സ്കൂളുകൾക്ക് നാളെ (30-07-2024,ചൊവ്വ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൺട്രോൾ റൂം ഹെൽപ്‌ലൈൻ നമ്പർ: 1077

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com