
താമരശ്ശേരി ചുരത്തിൽ മൂന്നാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് നേന്ത്രക്കുലയുമായി വരുകയായിരുന്ന പിക്കപ്പ് മറിഞ്ഞു രണ്ട് കർണാടക സ്വദേശികൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1:30ഓടെ ആണ് അപകടം. പരിക്കേറ്റ രണ്ട് പേരെയും ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.നിലവിൽ ഗതാഗത തടസ്സം ഇല്ലെങ്കിലും വാഹനങ്ങൾ ആയി കടന്നുപോകുന്നു.



