
താമരശ്ശേരി: കൂടത്തായിയില്‍ പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയ ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് പരിക്കേറ്റ നിലയിലാണ്. പാറയില്‍ മുഖം അടിച്ച് വീണതാണെന്നാണ് സംശയം. മീന്‍ പിടിക്കാനുള്ള വല കയ്യില്‍ പിടിച്ച നിലയിലാണ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.



