
മുക്കം:ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വെച്ചു ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. തെനെങ്ങാപറമ്പ് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപെട്ടത് കോഴിപറമ്പിൽ മുസാഫിറിൻ്റെ ഭാര്യ ഫർസാനയാണ്(28) മരിച്ചത്.കൊടുവള്ളി ആർ.സി സുബൈർ-ശഹർ ബാനു ദമ്പതികളുടെ മകളാണ് മരണപ്പെട്ട ഫർസാന മകൾ :നാലു വയസ്സുകാരി ഇഷ്‌വ ലഹർ. MAMO കോളേജ് മൈക്രോബിയോളജി പൂർവ വിദ്യാർത്ഥിനിയാണ് ( BSc 2014-17. MSc 2019-21 Batch) മയ്യത്ത് നിസ്കാരം ഇന്ന് (14 Apr 2024) രാത്രി ഏഴുമണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമാഅത്ത് പള്ളിയിൽ.



