
തിരുവമ്പാടി : കൂടരഞ്ഞി അർജുന സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സോമൻ അഞ്ചേരിയിൽ, കിരൺ തോമസ് വളയത്തിൽ സ്മാരക ജില്ലാതല വോളിബോൾമേള കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ആരംഭിക്കും. വൈകീട്ട് 4.45-ന് വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്യും. ചാത്തമംഗലം കെ.ടി.സി.യും കുളിരാമുട്ടി വോളി ലവേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.



