INFORMATIONNews

പ്രധാന അറിയിപ്പുകൾ

ക്വട്ടേഷൻ ക്ഷണിച്ചു കാലാവർഷത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് താലൂക് പരിധിയിൽ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാവുന്നതിനായി ആളുകൾ, മറ്റു സാധനസാമഗ്രികൾ എന്നിവ കൊണ്ടുപോകുന്നതിന് വാഹനങ്ങൾ, യന്ത്രങ്ങൾ എന്നിവയുടെ ഉടമകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  

ജെ സി ബി, ഹിറ്റാച്ചി, ടിപ്പർ, ക്രെയിൻ, വള്ളങ്ങൾ, ബോട്ടുകൾ, ബയ ടോയ്ലറ്റ് എന്നിവക്കാണ് മുദ്ര വെച്ച കവറിൽ ക്വട്ടേഷൻ നൽകേണ്ടത്
കവറിന് മുകളിൽ ‘ദുരന്തനിവാരണം – 2024’ എന്നും ഏതെല്ലാം ഇനങ്ങളാണ് ക്വട്ടേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും വ്യക്തമായി രേഖപ്പെടുത്തണം.
വണ്ടി/ഉപകരണത്തിന്റെ ഒരു ദിവസത്തെ/ മണിക്കൂറിലെ വാടകയാണ് രേഖപ്പെടുത്തേണ്ടത്.ക്വട്ടേഷൻ മെയ്‌ 31ന് വൈകുന്നേരം നാല് മണി വരെ അതാത് വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഓഫീസിലോ നേരിട്ട് നൽകാം. ജൂൺ 2  ഉച്ച 12 മണിക്ക് താലൂക്ക് ഓഫീസിൽ വെച്ച് തഹസിൽദാർ  ക്വട്ടേഷൻ തുറന്ന് പരിശോധിക്കും. ഫോൺ: 0495-2372966.

വാഹന ലേലം

വടകര കോര്‍ട്ട് ഓഫ് ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ക്രൈം 65/11 CC 414/15   കേസിലുള്‍പ്പെട്ട തൊണ്ടി മുതലായ  ഹോണ്ട സിറ്റി കാര്‍ ജൂണ്‍ അഞ്ചിന് രാവിലെ 10.30 മണിക്ക്  കോടതിയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉളളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. വാഹനം കൊയിലാണ്ടി അരിക്കുളത്തെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിൽ സൂക്ഷിച്ചിട്ടുണ്ട്. വാഹനം അവിടെവെച്ച് മുന്‍കൂട്ടി പരിശോധിക്കാം.  ലേലത്തില്‍ പിടിച്ചെടുത്ത വാഹനം അവിടെ വെച്ചു പൊളിച്ചുമാറ്റി കൊണ്ട് പോകണം.

സ്‌കൂള്‍ ബസുകള്‍  പരിശോധനക്ക്  ഹാജരാക്കണം

കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുളള സ്‌കൂള്‍ ബസുകള്‍ മെയ് 29 ന് പകല്‍ 10 മുതല്‍ ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ പരിശോധനക്കായി ഹാജരാക്കണമെന്ന് ആർ ടി ഒ അറിയിച്ചു. ഫോണ്‍: 0495-2371705.

ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം

സംസ്ഥാന സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി ടെക്‌സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. യോഗ്യത:
നിഫ്റ്റ്/എന്‍ ഐ ഡി കളില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് അല്ലെങ്കില്‍ ഹാന്‍ഡ്‌ലും ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി ഡിഗ്രി/ ഡിപ്ലോമ. 3-5 വര്‍ഷം ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്ലാണ്. അപേക്ഷകള്‍ തപാല്‍ വഴിയോ നേരിട്ടോ നൽകാം. ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന
തീയതി ജൂണ്‍ 10  വൈകീട്ട് അഞ്ച് മണി.  കവറിന് പുറത്ത്
‘ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റം ടെക്‌നോളജി- കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-670007. ഫോണ്‍: 0497-2835390.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com