
കോഴിക്കോട് : സൗത്ത് ബീച്ചിൽ ശനിയാഴ്ച രാവിലെ കരയ്ക്കടിഞ്ഞ നീലത്തിമിംഗിലത്തിന്റെ ജഡം സംസ്കരിച്ചു.ഞായറാഴ്ച രാവിലെ ജഡം അടിഞ്ഞ സ്ഥലത്തുനിന്ന് പിന്നോട്ടുമാറി ആറടി താഴ്ചയിൽ കുഴിയെടുത്താണ് സംസ്കരിച്ചത്.ജെ.സി.ബി. ഉപയോഗിച്ച് വലിച്ചുകൊണ്ടുവന്ന് മുറിച്ച് കഷ്ണങ്ങളാക്കിയാണ് കൂറ്റൻ തിമിംഗിലത്തിന്റെ മൃതദേഹം കുഴിച്ചിട്ടത്. അഞ്ച് ദിവസത്തോളം പഴക്കമുള്ള ജഡം അഴുകിയ നിലയിലായതിനാൽ പോസ്റ്റ്‌മോർട്ടം ഒഴിവാക്കിയിരുന്നു. അതിനാൽ എങ്ങനെയാണ് ചത്തതെന്ന് മനസ്സിലാക്കാനാവില്ല. സാധാരണ ഒമാൻ തീരങ്ങളിലാണ് നീലത്തിമിംഗിലത്തെ കണ്ടുവരുന്നത്.



