LOCAL NEWS

ശ്രേയസ് ആനക്കാംപൊയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി:ശ്രേയസ് കോഴിക്കോട് മേഖലയുടെ ആനക്കാംപൊയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു ശ്രേയസ് കോഴിക്കോട് മേഖലയുടെ ഒമ്പതാമത്തെ യൂണിറ്റായി ആനക്കാംപൊയിൽ യൂണിറ്റ് ഓഫീസ് രൂപതാ ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു യൂണിറ്റ് ഡയറക്ടർ ഫാദർ സിജോ പന്തപ്പിള്ളിൽ അധ്യക്ഷൻ വഹിച്ച പൊതുസമ്മേളനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ മുഖ്യസന്ദേശം നൽകി. മേഖല ഡയറക്ടർ ഫാദർ തോമസ് മണ്ണി ത്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി സെൻമേരിസ് ചർച്ച് ആനക്കാംപൊയിൽ വികാരി അഗസ്ത്യൻ പാട്ടാണിയിൽ ശ്രേയസ് ആനക്കാംപൊയിൽ നിവാസികൾക്ക് ഒരു ദീപമായി തീരട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഭവന നിർമ്മാണ ഫണ്ട് ശശിക്ക് വിതരണം ചെയ്തു പ്രോഗ്രാം ഓഫീസർ ലിസി റെജി ശ്രേയസ് പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിച്ചു യു ഡി ഓ ഗ്രേസി കുട്ടി വർഗീസ് പിസി ചാക്കോ ജോൺസൺ വയലിൽ എന്നിവർ ആശംസ അർപ്പിച്ചു യൂണിറ്റ് പ്രസിഡണ്ട് വി എം മാത്യു വള്ളിക്കാട്ടിൽ സ്വാഗതവും യു ഡി ഒ ബീന ജോസ് നന്ദിയും അർപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com