LOCAL NEWSTHIRUVAMBADY

തിരുവമ്പാടി – മറിപ്പുഴ റോഡ് പ്രവൃത്തി കരാർ ഊരാളുങ്കലിന്

തിരുവമ്പാടി – മറിപ്പുഴ റോഡ് പ്രവൃത്തി കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ – ഓപെറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.

കിഫ്ബി ധനസഹായത്തോടെ 108.314 കോടി രൂപ അടങ്കൽ തുകയുള്ള ഈ റോഡ് 10 മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്.ഡ്രെയിനേജ്,അൻപതോളം കലുങ്കുകൾ,4 പാലങ്ങൾ,പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാത,റോഡ് സേഫ്റ്റി എന്നിവ അടങ്ങിയതാണ് പദ്ധതി.കേരള റോഡ് ഫണ്ട് ബോർഡ് നിർവ്വഹണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണ കാലാവധി 2 വർഷമാണ്. തുരങ്കപാത സമീപന റോഡുകൂടിയായതിനാൽ വളരെ പ്രധാന്യമുള്ള റോഡാണിത്.പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com