KODANECHERYLOCAL NEWSNews
കോടഞ്ചേരി പോലീസ് സ്‌റ്റേഷൻ കെട്ടിട നിർമ്മാണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി

കോടഞ്ചേരി: 2023 – 24 സാമ്പത്തിക വർഷത്തിൽ പോലീസ് സ്‌റ്റേഷനുകൾ ആധുനികവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറലിലെ കോടഞ്ചേരി പോലീസ് സ്‌റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകി. ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമ്മിക്കുന്നത്. സാങ്കേതികാനുമതി ലഭിച്ചതിന് ശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും. ലിന്റോ ജോസഫ് എം. എൽ. എ., തിരുവമ്പാടി https://www.facebook.com/100063508609257/posts/902550448538567/



