LOCAL NEWS

വ്യക്തിത്വ വികസന ക്ലബ്ബ് രൂപതാ ശിൽപ്പശാല സംഘടിപ്പിച്ചു

താമരശ്ശേരി:കെ സി ബി സി ലഹരി വിരുദ്ധ സമിതിയുടെയും രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന, ലഹരി വിരുദ്ധ ക്ലബ്ബ് രൂപതാ ശിൽപ്പശാലയുംഡയറക്ടേഴ്സ് മീറ്റും നടത്തി.ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു മാണ് ഉത്തമവ്യക്‌തിത്വമുള്ള ലഹരി രഹിത സമൂഹ സൃഷ്ടി എന്ന ലക്ഷ്യത്തോടെ ശിൽപശാല സംഘടിപ്പിച്ചത്.കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് വർഗ്ഗീസ് പാലക്കാട്ട് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാദർ ജിന്റോ മച്ചുകുഴിയിൽ ആമുഖ പ്രഭാഷണം നടത്തി.കൗൺസ് ലിങ് സൈക്കോളജിസ്റ്റ് ഫാദർ ജോജി കപ്പൂച്ചിൻ വ്യക്തിത്വ വികസനം – മെന്ററിങ് എന്ന വിഷയത്തെക്കുറിച്ചും ക്ലബ്ബ് കോ ഓർഡിനേറ്റർ ടി ടി തോമസ് ലഹരി രഹിത വിദ്യാർത്ഥി സമൂഹം എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സെടുത്തു.സംസ്ഥാന സെക്രട്ടറി റോയി ജോസ് മുരിക്കോലിൽ, രൂപതാ ജനറൽ സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളിൽ , ട്രഷറർ ജോസ് കാവിൽ പുരയിടം, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ സി ജോസഫ് , സിസ്റ്റർ ഗീത,അബ്രാഹം മണലോടി, ടി ജെ സണ്ണി, സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com