LOCAL NEWS

സൂപ്പർ എം.ആർ.എഫ്: ഉത്തരവാദികളിൽ നിന്നും പണം ഈടാക്കണം; എൽ.ഡി.എഫ്

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ കൊടുവള്ളി ബ്ലോക്കു പഞ്ചായത്തു വക -സൂപ്പർ എം.ആർ.എഫ് -മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തനരഹിതമായിട്ട് മൂന്നു വർഷമായി.ഒന്നരക്കോടിയോളം രൂപ മുടക്കി സ്ഥാപിച്ച യന്ത്രസാമഗ്രികളാകെ തുരുമ്പുപിടിച്ചു നശിക്കയാണ്.വയറിംഗ് എല്ലാം പൊട്ടിപ്പൊളിഞ്ഞു.സമീപ പഞ്ചായത്തുകളിൽ നിന്നു പോലും കൊണ്ടു വന്ന്, കുന്നുകൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗ്ഗന്ധം പരക്കുന്നു.

ഇത്രയൊക്കെയായിട്ടും പദ്ധതി പുന:രുജീവിപ്പിക്കുന്നതിനുള്ള യാതൊരു പ്രവർത്തനവുംതിരുവമ്പാടി ഗ്രാമപഞ്ചായത്തോ, കൊടുവള്ളി ബ്ലോക്കു പഞ്ചായത്തോ നടത്തുന്നില്ല.ഈ സാഹചര്യത്തിൽ ജനങ്ങളുടെ നികുതിപ്പണം ദുർവ്യയം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെലവഴിച്ച പണം ബന്ധപ്പെട്ടവരിൽ നിന്നും തിരിച്ചുപിടിക്കണമെന്നുംഎൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിപ്പ വകുപ്പ് മന്ത്രിക്ക് പരാതി സമർപ്പിച്ചു.യോഗത്തിൽ അബ്രഹാം മാനുവൽ അധ്യക്ഷനായി.ജോയി മ്ലാങ്കുഴി, പി.സി ഡേവിഡ്, കെ.ഫൈസൽ, ജോസ് അഗസ്റ്റ്യൻ,സി.എൻ പുരുഷോത്തമൻ ,ഗണേഷ് ബാബു, ജോളി ജോസഫ് – എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com