
കോടഞ്ചേരി:സുപ്രസിദ്ധ ജോർജ്ജീയൻ തിർത്ഥാടനകേന്ദ്രമായ വട്ടൽ കുരിശുപള്ളിയിൽ വിദ്യാരംഭ ദിവസത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം കത്തിച്ച നിലവിളക്കിനു മുൻപിൽ കുഞ്ഞുങ്ങളെ മടിയിൽ ഇരുത്തി സ്വർണ്ണ കുരിശും കൊണ്ട് നാവിലും തുടർന്ന് അരിയിലും അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.98 കുഞ്ഞുങ്ങക്ക് ആദ്യാക്ഷരം കുറിച്ചു. മുൻ വികാരി ഫാ. ഗീവർഗീസ് കടുങ്കിരിയിൽ മുഖ്യ കാർമികത്വം വഹിച്ചു.



