
താമരശേരിയിൽ മൂന്ന് സ്ഥാപനങ്ങളിൽ മോഷണം. താലൂക്ക് ആശുപത്രി സമീപത്ത് പ്രവർത്തിക്കുന്ന ലാവണ്യ ഇ പ്ലാസ, മൈക്രോ ഹെൽത്ത് ലാബ്, ചുങ്കം ടെലഫോൺ എക്സ്ചേഞ്ചിന് സമീപം പ്രവർത്തിക്കുന്ന സെൻ്ററിയൽ ബസാർ എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
ലാവണ്യ ഇ പ്ലാസയുടെ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷ്ഠാവ് അകത്തു കയറിയത്.
കെട്ടിടത്തിന് താഴെ നിലയിലെ ഗോഡൗണിന്റെ ഗേറ്റിന്റെ പുട്ട് പൊളിച്ച് അകത്തു കടന്ന് ജനറേറ്റർ തുറക്കുകയും പാനൽ ബോർഡിലെ ഫ്യൂസുകൾ ഊരി മാറ്റിയ നിലയിലുമാണ്.
ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാബിന്റെ വാതിൽ പൂട്ട് തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്. സിസിടിവി വയറുകളും വിച്ഛേദിച്ചിട്ടുണ്ട്.
സെൻ്ററിയൽ ബസാറിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് വിവരം.
ഡോഗ് സ്കോഡും ഫോറന്‌സിക് വിദഗ്ദരും എത്തി പരിശോധന നടത്തും. താമരശ്ശേരി പോലീസ് സബ്‌ഡിവിഷണൽ ഓഫീസിൽ നിന്നും 100 മീറ്റർ അകലെയാണ് മോഷണം നടന്നത്.



