LOCAL NEWS

മലബാര്‍ റിവര്‍ ഫെസ്റ്റിവൽ:അഖില കേരള കബഡി ടൂര്‍ണ്ണമെന്‍റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിക്കുന്ന അഖില കേരള കബഡി ടൂര്‍ണ്ണമെന്‍റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലായ് 14 ഞായറാഴ്ച മുക്കം അങ്ങാടിക്കു സമീപം പ്രത്യേകം തയ്യാറാക്കിയ മൈതാനിയിലാണ് മല്‍സരം അരങ്ങേറുന്നത്. മുക്കം നഗരസഭ വാങ്ങിയ കബഡി മാറ്റിന്‍റെ ഉദ്ഘാടനവും അതോടനുബന്ധിച്ച് നടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഇരുപതോളം പുരുഷ വനിത ടീമുകള്‍ പങ്കെടുക്കും. മലയോര മേഖലയിലെ ജനകീയ ഉല്‍സവമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മല്‍സരങ്ങള്‍ ടൂറിസ പ്രാധാന്യം കണക്കിലെടുത്ത് കൂടുതല്‍ ആകര്‍ഷകവും ജനകീയവുമാക്കുന്നതിന്‍റെ ഭാഗമായാണ് നഗരസഭ കബഡി ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് മുക്കത്തെ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ൾീ വി.കുഞ്ഞാലി ഹാജിയുടെ നാമധേയത്തിലുള്ള ട്രോഫികള്‍ സമ്മാനിക്കും. ടൂര്‍ണ്ണമെന്‍റ് രാവിലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റിനും ഘോഷയാത്രയ്ക്കും ശേഷം തിരുവമ്പാടി എം.എല്‍.എ ലിന്‍റോ ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com