
തിരുവമ്പാടി : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം ഇന്ന് രാവിലെ11മണിയോടെ വീശിയടിച്ച കാറ്റിൽ തേക്ക് മരങ്ങൾ റോഡിലേക്ക് വീണ് ഭാഗികമായി ഗതാഗതം തടസം നേരിട്ടു.നാട്ടുകാരും വാഹന യാത്രക്കാരും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.അതേസമയം തിരുവമ്പാടി-കുടഞ്ഞി റോഡിലെ അൽഫോൻസ സ്കൂൾ റോഡിൽ കനത്ത കാറ്റിൽ റോഡിലേക്ക് മരം വീണു ഗതാഗത തടസ്സം ഉണ്ടായി.നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി.



