
കൂടരഞ്ഞി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമിപം ആൽമരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടയിൽ മരത്തിൽ നിന്ന് വീണു കൂമ്പാറ സ്വദേശി മരിച്ചു.
കൂടരഞ്ഞി കൂമ്പാറ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. കൊയിലാണ്ടി പന്തലായനിയിൽ വാടകയ്ക് താമസിച്ചു വരികയായിരുന്നു.
കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം വൈദ്യുതി ലൈനിലേക്ക് ചെരിഞ്ഞ് കിടക്കുന്ന ആൽമരത്തിന്റെ കൊമ്പ് കെ.എസ്.ഇ.ബിയുടെ ആവശ്യാർത്ഥം മുറിച്ച് മാറ്റുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു അപകടം . പരിക്കേറ്റ ബിനോയിയെ ഉടൻ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ വൈകിട്ടോടെ മരിച്ചു.
ഭാര്യ: ബിജി. മക്കൾ: എബിൻ ബിനോയ് , ലെന അന്ന ബിനോയ്



