
തിരുവമ്പാടി: താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡൻ്റും, കാത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും, ദീപിക തിരുവമ്പാടി ബ്യൂറോ മുൻ റിപ്പോർട്ടറുമായ തിരുവമ്പാടി ബേബി പെരുമാലിൽ (64) ഇന്ന് പുലർച്ചെ സ്കൂട്ടർ അപകടത്തിൽ അന്തരിച്ചു.
എറണാകുളത്ത് ഒരു മീറ്റിംഗിൽ പങ്കെടുത്ത്,ഇന്ന് വെളുപ്പിന് ഒന്നരക്ക് കോഴിക്കോട് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്ന വഴിക്ക് മുക്കം മണാശ്ശേരി എൽ.പി സ്കൂളിനു സമീപത്ത് വെച്ച് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.ഇടിച്ച വാഹനം നിർത്താതെ പോവുകയും, പിന്നീട് വന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംസ്കാരം ബുധനാഴ്ച (03-08-2022) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം ബുധനാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിൽ എത്തിച്ച് 12:00 മണി വരെ പൊതു ദർശനത്തിന് വെക്കും.
ഉച്ചക്ക് 12.00 മണി മുതൽ ഉച്ച കഴിഞ്ഞ് 03:00 മണി വരെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ പൊതു ദർശനം ഉണ്ടായിരിക്കും.
ഭാര്യ: സാലി പോരൂർ (വയനാട്) എടാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: സോണിയ (നഴ്സ് – കാനഡ), ഡാനിയ (ദുബായ്),
ജൂലിയ (ദുബായ്), മരുമക്കൾ: ലിജിൽ എളപ്പുപാറ കണിയാരം – വയനാട് (കാനഡ),
സുബിൻ കൊടകല്ലേൽ ചെമ്പുകടവ് (ദുബായ്).
updating….


