KOODARANCHILOCAL NEWS

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കൂടരഞ്ഞി:കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പ്സർക്കാരിന്റെ രണ്ടാം വാർഷികം 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി, കൂടരഞ്ഞി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയും, ഗ്രാമപഞ്ചായതും സംയുക്തമായി കുട്ടികളുടെ സ്വഭാവ പഠന പ്രശ്നങ്ങൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സദ്ഗമയ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉൽഘടനം ചെയ്തു.

കൂമ്പാറ ഹോമിയോ ഡിസ്‌പെൻസറിയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ അധ്യക്ഷൻ ആയി. ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, വാർഡ് മെമ്പർ സീന ബിജു, HMC അംഗം നോബിൾ, തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് ന് ഡോക്ടർ മാരായ, ഡോക്ടർ, സതീഷ് കുമാർ, ഡോക്ടർ സലി പി. കെ, തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com