
മുക്കം: മുക്കം നഗരസഭയിലെ മാമ്പറ്റ ചെറുതടം കുന്നില്‍ വൻ അഗ്നിബാധ. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കെഎംസിടി മെഡിക്കല്‍ കോളജിന് തൊട്ടടുത്തുള്ള മലയാണ് തീപിടിച്ചത്.ഈ ഭാഗത്തെ അടിക്കാടിന് തീപിടിക്കുകയായിരുന്നു. തൊട്ടടുത്ത് വീടുകള്‍ ഉണ്ടായിരുന്നങ്കിലും കൂടുതല്‍ കത്തിപ്പടരാതിരുന്നത് വൻ ദുരന്തമൊഴിവാകാൻ കാരണമായി.
മുക്കത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അതേസമയം തീ പടർന്ന് പിടിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. അതിനിടെ തീപിടിത്തത്തില്‍ അടിക്കാടിനുള്ളില്‍ നിന്നും പൊള്ളലേറ്റ പെരുംപാമ്പിനെയും കണ്ടെത്തി. പാമ്പിന്‍റെ തലയ്ക്കാണ് പൊള്ളലേറ്റത്.



