
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും റോട്ടറി മിസ്റ്റി മെഡോസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തി.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന മാതൃസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി എബ്രഹാം, മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, ഹെൽത്ത് സൂപ്പർവൈസർ മജീദ്, റോട്ടറി മിസ്റ്റി മെഡോസ് ഭാരവാഹികളായ പിടി ഹാരിസ്, ഡോ. ബെസ്റ്റി ജോസ്, ഡോ.എൻ എസ് സന്തോഷ്, ഷാജി ഫിലിപ്പ്, രതി ടീച്ചർ (ഐസിഡിഎസ്സ്) കെ എം സിടി നേഴ്സിംഗ് ട്യൂട്ടർ കെ പി അമൃത, ജെസ്സി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.’മുലയൂട്ടലിനുള്ള പിന്തുണ എല്ലാവർക്കും നൽകാം ‘എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, എം എൽ എസ് പി മാരായ അഞ്ജന സി,ലിസ്ന എന്നിവർ ക്ലാസ്സെടുത്തു.പരിപാടിയിൽ വെച്ച് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സമ്മാനദാനവും നടത്തി.



