KOODARANCHILOCAL NEWS
ദുരന്തമേഖലയിലെ വീടുകളുടെ നിർമ്മാണ ചെലവിലേക്ക് ബസിൻ്റെ കളക്ഷനും ജീവനക്കാരുടെ വേതനവും കൈമാറി

വയനാട് ദുരന്തമേഖലയിൽ ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് കോഴിക്കോട് തോട്ടുമുക്കം റൂട്ടിൽ സർവീസ് നടത്തുന്ന നിയ ബസ് തങ്ങളുടെ ഒരു ദിവസത്തെ കളക്ഷനും ജീവനക്കാരുടെ വേതനവും 21351 രൂപ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററും, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റുമായ ആദർശ് ജോസഫ് ന് കൈമാറി . ബസ്സിലെ ജീവനക്കാരായ ആഷിക്ക്, സലാം, റിയാസ്, ബസ് ഓണർ സജി എന്നിവർക്കും സഹകരിച്ച മുഴുവൻ യാത്രക്കാർക്കും ഡിവൈഎഫ്ഐ അറിയിച്ചു, ഏറ്റുവാങ്ങൾ ചടങ്ങിൽ മേഖല സെക്രട്ടറി സായൂജ്, പ്രസിഡന്റ് വിപിൻ കെ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു



