LOCAL NEWSTHIRUVAMBADY

പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബഹുജനസമരം നാളെ

തിരുവമ്പാടി :കഴിഞ്ഞ മൂന്നരക്കൊല്ലമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിക്കെതിരെ എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 ന് ബഹുജന സമരത്തിന് ഒരുങ്ങി നേതാക്കൾ.പ്രസിഡൻ്റ് സ്ഥാനത്തിനും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ സ്ഥാനത്തിനും വേണ്ടിയുള്ള ഗ്രൂപ്പു തിരിഞ്ഞ കസേര കളിയല്ലാതെ യാതൊരു വികസന പ്രവർത്തനവും തിരുവമ്പാടി പഞ്ചായത്തിൽ നടക്കുന്നില്ല എന്നുംജൽ ജീവൻ പദ്ധതിക്കാർ വെട്ടിപ്പൊളിച്ച റോഡുകൾ കാനകളായി മാറിയിരിക്കുന്നു.വഴിവിളക്കുകൾ കത്തുന്നില്ല.കൃഷിഭവൻ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനോ കെഎസ്ആർടിസിയിലേക്കുള്ള റോഡ് വികസനം, ഗവ:ഐടിഐലോക്കുള്ള റോഡ് നിർമ്മാണം, ഐ.ടി.യിൽ ജലം ലഭ്യമാക്കൽ,മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തിപ്പിക്കൽ,തുടങ്ങിയ പ്രവർത്തനങ്ങൾക്കൊന്നും ഗ്രാമ പഞ്ചായത്ത് ഭരണക്കാർ മുൻകൈയ്യെടുക്കുന്നില്ല.പി എച്ച് സിയിലടക്കമുള്ള താത്ക്കാലിക നിയമനത്തിന് സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വന്തക്കാരെ നിയമിക്കുന്നതായുംഅനുദിനം വികസിക്കുന്ന പിഡബ്ല്യുഡി റോഡുകളുടെ ഓരങ്ങളിലും2019 -ൽ വെള്ളം കയറി മൂടിയിടത്തുമെല്ലാം അനധികൃത നിർമ്മാണങ്ങൾ നടത്തുന്നു.പഞ്ചായത്തിനു ലഭിച്ചഎംഎൽഎ ഫണ്ട് പദ്ധതികൾ പൂർത്തീകരിക്കുന്നതിനുള്ള ഒരു നടപടിയ്ക്കും ഗ്രാമ പഞ്ചായത്ത് മുൻകൈ എടുക്കുന്നില്ല.വികസന കാര്യങ്ങളിൽ ജില്ലയിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലിപ്പോൾകെടുകാര്യസ്ഥതയും അഴിമതിയും അരങ്ങേറുകയാണ്.തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ നശിപ്പിച്ച ഭരണക്കാരെ ഒറ്റപ്പെടുത്തുക തിരുവമ്പാടിയെ രക്ഷിക്കുക എന്നതാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്ന സമര മുദ്രാവാക്യം.പത്രസമ്മേളനത്തിൽഅബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി,പിസി ഡേവിഡ്, ജോസ് അഗസ്റ്റ്യൻ, കെ. ഫൈസൽ, സി എൻ. പുരുഷോത്തമൻ ,റോയി തോമസ്, സി ഗണേഷ് ബാബൂ, ജോളി ജോസഫ് എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com