
താമരശ്ശേരി :യേശു ക്രിസ്തുവിൻ്റെ പീഢാനുഭവ ചരിത്രവുമായി താമരശ്ശേരി ചുരത്തില്‍ ദു:ഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴി നടന്നു. ദു:ഖ വെള്ളിയാഴ്ച നടന്ന കുരിശിൻ്റെ വഴിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
താമരശ്ശേരി അടിവാരം ഗദ്സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച കുരിശിന്റെ വഴി ഉച്ചയോടെ വയനാട് ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു.
ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുത്ത് ഏറ്റവും കൂടുതൽ ദൂരം പാപപരിഹാര യാത്ര നടത്തുന്നുവെന്നതിൻ്റെ പേരിൽ 2006 -ൽ ഗിന്നസ് റെക്കോർഡ് നേടിയ വയനാടൻ ചുരത്തിലെ കുരിശിൻ്റെ വഴി 32 – വർഷമാണിത്. ഈസ്റ്ററിന് മുമ്പുള്ള 50 നോമ്പ് തുടങ്ങിയത് മുതൽ എല്ലാ വെള്ളിയാഴ്ചയും കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്നും വയനാട്ടിലെ ലക്കിടി വരെ കുരിശിൻ്റെ വഴി നടത്താറുണ്ട്.



