
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചാലിയാർ പഞ്ചായത്തിലെ വാളൻതോട് പ്രദേശത്ത് ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു. ഭാരത് , ഹിന്ദുസ്ഥാൻ പെട്രോളിയം , ഇൻഡ്യൻ തുടങ്ങി വിവിധ കമ്പനികളുടെ ഗ്യാസ് മസ്റ്ററിങ് ക്യാമ്പിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അഫീഫാ ഹന്ന സിടി ഫാത്തിമ തസ്നിമ , അംന, ഫാത്തിമ തഹാനി, ആയിഷ കെ , ഫാത്തിമ ഹാദിയ ഫാത്തിമത് സഫ, കൈറ്റ് മാസ്റ്റർ നവാസ്, അബൂബക്കർ പി , മുഹമ്മദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



