LOCAL NEWSNews

നൃത്തത്തിലും വരയിലും തിളങ്ങി താമരശ്ശേരിയുടെ ഉജ്ജ്വല ബാല്യം എസ്. തീർത്ഥ

താമരശ്ശേരി:വർണ്ണവരകളിലും നൃത്തചുവടുകളിലും വിസ്മയമായ താമരശ്ശേരി സ്വദേശിനി എസ്. തീർത്ഥയെ തേടി ഉജ്ജ്വല ബാല്യം പുരസ്ക്കാരമെത്തി. താമരശ്ശേരി ജി.വി.എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ ചെറുപ്പം മുതൽ ചിത്രരചനയും ന്യത്തവും അഭ്യസിച്ചു വരുന്നു. ഇതിനകം തീർത്ഥയെ തേടി അർഹതക്കുള്ള അംഗീകാരമായി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ ,സംസ്ഥാന തല ചിത്രരചനാ മത്സരങ്ങളിലും നൃത്തമത്സരങ്ങളിലും കയ്യഴുത്ത് മത്സരങ്ങളിലും ഈ കലാകാരി വിജയം സ്വന്തമാക്കിയിട്ടുണ്ട്.ഓജസ് ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ഇവളിലെ നൃത്ത വൈഭവത്തിനായി. ബംഗളൂരു മല്ലേശ്വരം ശിവസദൻ ഓഡിറ്റോറിയത്തിൽ നടന്ന ഓജസ് ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൻ്റെ നാലാമത് എഡിഷനിൽ കുച്ചുപ്പുടി ജൂനിയർ വിഭാഗത്തിലാണ് തീർത്ഥ നേട്ടം കൊയ്തത്.തപ്പാൽ വകുപ്പിൻ്റെ സഹകരണത്തോടെ നടന്ന ഗാന്ധിജി സ്റ്റാമ്പ് ഡിസൈൻ മത്സര ജേതാവുമാണ്.കോടഞ്ചേരിയിൽ സമാപിച്ച താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ നൃത്തവേദിയിലും ചിത്രം വരയിലും താരമായിരുന്നു തീർത്ഥം , കുച്ചുപ്പുടി,ഭരതനാട്യം ജലച്ചായം, പെൻസിൽ ഡ്രോയിങ് എന്നിവയിൽ ഒന്നാമതെത്തിയാണ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ ഈ പ്രതിഭ തയ്യാറെടുക്കുന്നത്. പഠന പാഠ്യേതര വിഷയങ്ങളിലും ഒരു പോലെ മികവു പുലർത്താനും ശ്രദ്ധിക്കുന്നു. താമരശ്ശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് സായിലക്ഷ്മിയിൽ പി. വിജേഷിൻ്റെ എം. ഷബ്നയുടെയുടെയും മകളാണ് തീർത്ഥ. എസ്. പുണ്യ സഹോദരിയാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com