LOCAL NEWS

കാട്ടുപന്നി കൃഷി നശിപ്പിച്ചു.

കൂമ്പാറ: മലയോര ഹൈവേ കടന്നു പോകുന്ന കൂടരഞ്ഞി കൂമ്പാറ റോഡിൽ പുഷ്പഗിരി പള്ളിക്കു സമീപം കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി ഇറങ്ങി വ്യാപകമായ കൃഷി നാശം. ചെമ്പുകെട്ടിക്കൽ ഫ്രാൻസിസ് സാലസിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ 40 ഓളം നേന്ദ്ര വാഴകളും 30 – ഓളം മരച്ചീനിയുമാണ് കാട്ടുപന്നി ആക്രമത്തിൽ നശിച്ചത്. നേന്ദ്ര വാഴക്ക് ആറ് മാസം പ്രായവും മരച്ചീനിക്ക് 4 മാസം പ്രായവും ഉണ്ട്. കൂടാതെ മൂന്ന് വർഷമായ കമുക്, തെങ്ങ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്. മരച്ചീനിയ്ക്ക് തീർത്ത സംരക്ഷണ വേലി തകർത്താണ് ഇവ നശിപ്പിച്ചത്. ഏകദേശം 25000 രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറഞ്ഞു.ചിത്രവിവരണം: കഴിഞ്ഞ രാത്രിയുണ്ടായ കാട്ടുപന്നി ആക്രമത്തിൽ നശിച്ച ചെമ്പു കെട്ടിക്കൽ ഫ്രാൻസിസ് സാലസിൻ്റെ നേന്ദ്ര വാഴകളും മരച്ചീനികളും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com