
കാരശ്ശേരി :മലബാറിലെ മുസ്ലീങ്ങളുടെ കുടിയേറ്റത്തിന്റെ ചരിത്രം വിഷയമാക്കി ഈന്തുങ്കൽ ഷാഹുൽ ഹമീദ് രചിച്ച മലബാർ കുടിയേറ്റവും മുസ് ലീങ്ങളും എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം ഇന്ന് നാലുമണിക്ക് നടക്കും.നോർത്തുകാരശ്ശേരിയിൽ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യും.ഒ.അബ്ദുറഹിമാൻ പുസ്തക പ്രകാശനം നിർവഹിക്കും. സി.പി. ചെറിയമുഹമ്മദ് ഏറ്റുവാങ്ങും.
സോ:അബ്ബാസ് അലി പുസ്തകസമർപ്പണം നടത്തും.എ.പി.മുരളീധരൻ മാസ്റ്റർ,പ്രൊ: അബ്ദുൾ അസീസ് ലബ്ബ ,സി.കെ. കാസിം, ഹുസൈൻമാസ്റ്റർ മുക്കണ്ണിയിൽ , എ.എസ്. ജോസ് മാസ്റ്റർ, സോമനാഥൻ കുട്ടത്ത്, വി.എ. ജോസ് മാസ്റ്റർ, എം.എ. അജ്മൽ മുഈൻ എന്നിവർ പ്രസംഗിക്കും. ഷാഹുൽ ഹമീദ് മറുപടി പ്രസംഗം നടത്തും.റഹീമ ബീവി വടപുറം, ഇബ്രാഹിം കുട്ടി ലബ്ബ കൂടരഞ്ഞി,ഹമീദ് റാവുത്തൽ കരാച്ചുണ്ട് , സെയ്ദ് മുഹമ്മദ് ലബ്ബ കൂടരഞ്ഞിഎന്നീ കുടിയേറ്റ കർഷകരെചടങ്ങിൽ ആദരിക്കും.



