LOCAL NEWSTHIRUVAMBADY

സ്കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്തു

തിരുവമ്പാടി:തിരുവമ്പാടിയിൽ ഇന്ന് രാവിലെ സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്തു.കാലിന് സാരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 18 ഓളം വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ മുഴുവൻ വിദ്യാർഥികളെയും പ്രാഥമിക ചികിത്സകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.അപകടം പറ്റിയ ഉടൻ തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com