INFORMATIONLOCAL NEWS

കോഴിക്കോട് ജില്ലയിൽ ഇന്ന് (18-02-2023); അറിയാൻ

ഓംബുഡ്സ്മാൻ സിറ്റിങ് 22 ന് അഴിയൂരിൽ : വടകര ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ ഭവന പദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ 22നു 11നു അഴിയൂർ പഞ്ചായത്ത് ഓഫിസിൽ പ്രത്യേക സിറ്റിങ് നടത്തും. പിഎംഎവൈ ഗുണഭോക്താക്കൾ, എംജിഎൻആർഇജിഎസ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്ക് നേരിട്ടു പരാതി നൽകാം.

ഗതാഗതം നിരോധിച്ചു വടകര∙ ചെക്കോട്ടി ബസാർ –ചെമ്മരത്തൂർ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി പൂർത്തിയാകുന്നതു വരെ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഓവർസീയർ നിയമനംകുറ്റ്യാടി ∙ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നു. 22ന് അകം അപേക്ഷ നൽകണം.

മെഡിക്കൽ ക്യാംപ് വടകര ∙ എരപുരം അയൽക്കൂട്ട സംരക്ഷണ സമിതി എം.ദാസൻ സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാംപ് നാളെ രാവിലെ 9 നു സംരക്ഷണ സമിതി ഓഫിസിനു സമീപം നടക്കും. 9447275005.

നഗരസഭാ ഓഫിസ് പ്രവർത്തിക്കുംകൊയിലാണ്ടി∙ അവധി ദിവസങ്ങളായ ഇന്നും നാളെയും നഗരസഭ റവന്യൂ വിഭാഗവും ഹെൽത്ത് വിഭാഗവും പ്രവർത്തിക്കും. നികുതികൾ സ്വീകരിക്കൽ, ട്രേഡ് ലൈസൻസ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.മോഡൽ പരീക്ഷ

പയ്യോളി∙ കോമ്പസ് അക്കാദമിയുടെ നേതൃത്വത്തിൽ യുഎസ്എസ് സൗജന്യ മോഡൽ പരീക്ഷയും സെമിനാറും നാളെ രാവിലെ 9ന്. 9072080776

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com